Post Category
അപേക്ഷ ക്ഷണിച്ചു
സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്നവർക്ക സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ വിതരണം ചെയ്യുന്നു. തയ്യൽ മെഷീൻ ആവശ്യമുള്ള തയ്യൽ മേഖലയിൽ പ്രാവീണ്യമുള്ള ഭിന്നലിംഗക്കാരായ വ്യക്തികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക് ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം. മേൽവിലാസം തെളിയിക്കുന്ന രേഖകൾ സഹിതം (വോട്ടേഴ്സ്, ഐ.ഡി/ ആധാർ കാർഡ്) പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് എട്ടിനകം തൊടുപുഴ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ സാമൂഹ്യനീതി ആഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 04862 228160 നിന്നും അറിയാം.
date
- Log in to post comments