Skip to main content
 ജില്ലയില്‍ പുകയില നിയന്ത്രണ നിയമം (കോട്പ) കാര്യക്ഷമമാക്കുന്നതിനു പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി.ഗോപകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം.

കോട്പ -2023 നിയമം നടപ്പാക്കുന്നതിന് ജില്ലാതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു

     ജില്ലയില്‍ പുകയില നിയന്ത്രണ നിയമം (കോട്പ) കാര്യക്ഷമമാക്കുന്നതിന് ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയോഗം ചേര്‍ന്നു. പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക് തലത്തില്‍ പുകയിലനിയന്ത്രണ നിയമം വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ആരോഗ്യ വകുപ്പ് ,പോലീസ്, എക്സൈസ്, പഞ്ചായത്ത്, ഫോറസ്റ്റ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ,വിദ്യാഭ്യാസം തുടങ്ങി വിവിധവകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
 

date