Skip to main content

പൂഞ്ഞാർ മോഡൽ പോളിടെക്നിക് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ 10ന്

 

ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള പൂഞ്ഞാർ മോഡൽ പോളിടെക്നിക് കോളേജിൽ 2018-19 അധ്യയന വർഷത്തിലേക്ക് ഒന്നാം വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 10 ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാതിരുന്നവർക്ക് നേരിട്ട് ഹാജരായി പ്രവേശനം നേടാം. താത്പര്യമുള്ളവർ അസ്സൽ  സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനോടൊപ്പം രാവിലെ 10ന് കോളേജ് ഓഫീസിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 04822 209265 , 9495443206 , 8593025976  എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. എസ്.സി, എസ്.റ്റി, ഒ.ഇ.സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ഉൺണ്ടായിരിക്കും.

 

date