Skip to main content

പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം 11ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.ഉച്ചയ്ക്ക് 12ന് പാലായിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജലവിഭവ വകുപ്പ്മന്ത്രി മാത്യു.ടി തോമസ് അധ്യക്ഷതവഹിക്കും. റവന്യു-ഭവനനിര്‍മ്മാണ വകുപ്പ്മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി.കരുണാകരന്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 
    എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍(ഇന്‍ ചാര്‍ജ്) എന്‍.ദേവീദാസ്, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, നബാര്‍ഡ് എജിഎം ജ്യോതിസ് ജഗനാഥ്, മുന്‍ എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, കെ.പി സതീഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    നീലേശ്വരം നഗരസഭയെയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കാര്യങ്കോട് പുഴയിലാണ് പാലായി വളവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നത്. ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം നഗരസഭയിലേയും കിനാനൂര്‍-കരിന്തളം, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലേയും ജലസേചന കുടിവെള്ള ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി  ജലസേചനവകുപ്പ് നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്. 

date