Skip to main content

എറണാകുളം അറിയിപ്പുകള്‍ 2

കുടുംബശ്രീയുടെ ഓണം വിപണനമേള ഇന്ന് (ആഗസ്റ്റ് 8) മുതല്‍

 

 

കൊച്ചി: ജില്ലയിലെ ബ്ലോക്കുകളിലെ സംരംഭകരെയും  സംഘകര്‍ഷകരെയും ഗോത്രവര്‍ഗ്ഗ വിഭാഗ സംരംഭകരെയും ഒരേ കുടക്കീഴില്‍ അണിനിരത്തി  കുടുംബശ്രീ ജില്ലാതല ഓണം വിപണനമേള 'സമൃദ്ധി 2018' സംഘടിപ്പിക്കുന്നു.  എറണാകുളം മറൈന്‍െ്രെഡവ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മേള ഓഗസ്റ്റ്  8 മുതല്‍ 13 വരെ നീണ്ടു നില്ക്കും. ഓഗസ്റ്റ് 8 വൈകുന്നേരം മൂന്നിന് ഹൈബി ഈഡന്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. കെ ജെ മാക്‌സി എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. ഭക്ഷ്യ മേളയുടെ ഉദ്ഘാടനം പി ടി തോമസ് എംഎല്‍എയും െ്രെടബല്‍ മേളയുടെ ഉദ്ഘാടനം ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും നിര്‍വഹിക്കും. 

കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങള്‍, ജൈവ പച്ചക്കറി, ഗോത്രവര്‍ഗ്ഗ ഗ്രൂപ്പുകള്‍ ഉത്പാദിപ്പിക്കുന്ന പാരമ്പര്യ ഉത്പന്നങ്ങള്‍, കൊതിയൂറുന്ന ഭക്ഷ്യ വിഭവങ്ങള്‍ എന്നിവ മേളയിലുണ്ടാവും. ചലച്ചിത്ര പ്രദര്‍ശനവും കലാമേളയും അരങ്ങേറും. 

 

അങ്കമാലിയില്‍ രണ്ടാമത്തെ നീതി മെഡിക്കല്‍ ഷോപ്പ് പ്രവര്‍ത്തനം തുടങ്ങി

 

കൊച്ചി: അങ്കമാലി സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ ഷോപ്പ് കെ എസ് ആര്‍ ടി സി കോംപ്ലക്‌സില്‍ മുന്‍ എം.പി പി രാജീവ് ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കുന്നതിനായി ബാങ്ക് ആരംഭിച്ച രണ്ടാമത്തെ മെഡിക്കല്‍ ഷോപ്പാണിത്. പതിനഞ്ച് ശതമാനം മുതല്‍ എഴുപതു ശതമാനം വരെയാണ് വിലക്കുറവ്. ബാങ്കിലെ പന്ത്രണ്ടായിരത്തില്‍പരമുള്ള അംഗങ്ങള്‍ക്ക് കൂടുതല്‍ വിലക്കിഴിവ് ലഭിക്കും. അയ്യായിരം രൂപയില്‍ കൂടുതല്‍ മരുന്നു വാങ്ങുന്നവര്‍ക്ക് മരുന്നുകള്‍ വീട്ടിലെത്തിച്ചു കൊടുക്കാനുള്ള സംവിധാനവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്കായുള്ള ഇന്‍സുലിന് 18 ശതമാനം വിലക്കുറവാണുള്ളത്. ജീവിത ശൈലീ രോഗങ്ങളുടെ മരുന്നുകളെല്ലാം തന്നെ കുറഞ്ഞ വിലയില്‍ ഇവിടെ ലഭ്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് പതിനഞ്ച് ശതമാനം കിഴിവുണ്ട്. കിടപ്പു രോഗികള്‍ക്കു വേണ്ട മരുന്നുകളും ഇവിടെ ലഭിക്കും. കിടപ്പു രോഗികള്‍ക്കുള്ള ഡയപ്പറിന് ഇരുപത്തഞ്ചു മുതല്‍ മുപ്പത് ശതമാനം വരെ കുറഞ്ഞ വിലയില്‍ ലഭിക്കും.

 

47 ലക്ഷം രൂപയോളം ചിലവഴിച്ചാണ് ബാങ്ക് മെഡിക്കല്‍ ഷോപ്പ് തുടങ്ങിയത്. അഞ്ച് ജോലിക്കാരാണ് ഷോപ്പിലുള്ളത്.  ബാങ്ക് ആരംഭിച്ച ആദ്യത്തെ മെഡിക്കല്‍ ഷോപ്പ് ജനങ്ങള്‍ക്ക് അനുഗ്രഹമായിരുന്നു. ദിനംപ്രതി ആയിരത്തിനടുത്ത് ആളുകള്‍ മെഡിക്കല്‍ ഷോപ്പിനെ ആശ്രയിക്കുന്നു. ബാങ്കിനെ സംബസിച്ചിടത്തോളം വന്‍ ലാഭമാണ് ഇതില്‍ നിന്നും ഉണ്ടാകുന്നതെന്ന് പ്രസിഡന്റ് എം എസ് ഗിരീഷ് കുമാര്‍ പറഞ്ഞു. കെ എസ് ആര്‍ ടി സി കോംപ്ലക്‌സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അങ്കമാലി നഗരസഭ ചെയര്‍മാന്‍ എംഎ ഗ്രേസി ആദ്യവില്‍പന നടത്തി.  ബാങ്ക് പ്രസിഡന്റ് എം.എസ്. ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു..മുന്‍ മന്ത്രി ജോസ് തെറ്റയില്‍,

വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍എന്നിവര്‍ പ്രസംഗിച്ചു.

 

ലോക മുലയൂട്ടല്‍ വാരാചരണം : ജില്ലാതല ഉദ്ഘാടനവും സെമിനാറും  സംഘടിപ്പിച്ചു

 

കൊച്ചി:  ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷ ചന്ദ്രിക ദേവി വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആഗസ്റ്റ് 1 മുതല്‍ 7 വരെയാണ് ലോക മുലയൂട്ടല്‍ വാരാചരണം. മുലപ്പാല്‍ നല്‍കുന്നതിലൂടെ കുഞ്ഞുങ്ങളെ ആരോഗ്യമുള്ളവരായി വളര്‍ത്തിയെടുക്കാന്‍ സാധിക്കും. അതുവഴി സമൂഹത്തിന്റെ അടിത്തറ ശക്തമാക്കുവാന്‍ സാധിക്കുമെന്നും ചന്ദ്രിക ദേവി പറഞ്ഞു. 

വാരാചരണത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ബോധാവല്‍ക്കരണ ചിത്രപ്രദര്‍ശനം നഗരസഭ വൈസ് ചെയര്‍മാന്‍ ഓ.വി. സലിം നിര്‍വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ദീപ്തി സുരേഷ് അദ്ധ്യക്ഷത  വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എന്‍.കെ. കുട്ടപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രകൃതിദത്തമായ പ്രതിരോധ വാക്‌സിനായ.മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികള്‍ക്ക് സ്വാഭാവിക വളര്‍ച്ച ലഭിക്കുമെന്ന് ഡി.എം. ഒ പറഞ്ഞു. അമ്മയും കുഞ്ഞുമായുള്ള ആത്മബന്ധം ദൃഢമാകുവാനും ഇത് സഹായിക്കും.  ജില്ലാ ആര്‍.സി. എച്ച് ഓഫീസര്‍ ഡോ. എന്‍.എ ഷീജ ശാസ്ത്രീയ മുലയൂട്ടല്‍ രീതികള്‍ എന്ന വിഷയത്തെ അധികരിച്ച് വിഷയാവതരണം നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കാതറിന്‍ സുശീല്‍ പീറ്റര്‍, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ നിഷ രാജേന്ദ്രന്‍, പൊതുമരാമത്ത്കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍  കെ.വി.സാജു, നഗരസഭ കൗണ്‍സിലര്‍.വി .ആര്‍  വിജയകുമാര്‍ , ജില്ലാ മാസ് മീഡിയ ഓഫീസര്‍ സഗീര്‍ സുധീന്ദ്രന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ രജനി, ഭവില, സി.ഡി.പി.ഒ ഇന്ദു എന്നിവര്‍ സംസാരിച്ചു. 

ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി  എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വാരാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. 

മുലയൂട്ടലിന്റെ പ്രാധാന്യം  ഓര്‍മപ്പെടുത്താന്‍  ആഗസ്റ്റ് 1 മുതല്‍ 7 വരെ എല്ലാ വര്‍ഷവും  ലോക മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു.  ലോക ആരോഗ്യ സംഘടന, യൂനിസെഫ് എന്നിവയുടെ സഹകരണത്തോടെ മുലയൂട്ടല്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലോകസഖ്യം (WORLD ALLIANCE FOR BREAST FEEDING ACTION ( WABA)  ഈ പ്രവര്‍ത്തനങ്ങളെ ഇന്ത്യയുള്‍പ്പടെ 170 രാഷ്ട്രങ്ങളില്‍ ഏകോപിപ്പിക്കുന്നു. 'മുലയൂട്ടല്‍ ജീവന്റെ അടിസ്ഥാനം', എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

 

ക്യാപ്ഷന്‍: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ തൃപ്പൂണിത്തുറ നഗരസഭ അദ്ധ്യക്ഷ ചന്ദ്രിക ദേവി നിര്‍വഹിക്കുന്നു.

 

ബി. എ സീറ്റൊഴിവ്

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ബി.എ ഭരതനാട്യം (എസ്ടി - 1), ബി.എ മോഹിനിയാട്ടം (എസ്‌സി - 1) സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തനായി ഡാന്‍സ് വിഭാഗത്തില്‍ ആഗസ്റ്റ് 9ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തിച്ചേരണം. 

date