Skip to main content
വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍  കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത്. 

വനിത കമ്മീഷന്‍ അദാലത്തില്‍ 54 പരാതികള്‍ പരിഗണിച്ചു

ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പായി. കാസര്‍കോട് കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ മൊത്തം 54 പരാതികളാണു പരിഗണിച്ചത്. ഇതില്‍ എട്ടു പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. നാലു പരാതികളില്‍ ആര്‍ഡിഒ യോട്  റിപ്പോര്‍ട്ട് തേടി. രണ്ടു പരാതികളില്‍ കൗണ്‍സിലിംഗ് നിര്‍ദേശം നല്‍കി.     ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമളദേവി, അഡ്വ.എസ്.എന്‍ സരിത, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.എസ് പ്രമീള, വനിതാ സെല്‍ എസ്.ഐ:എം.ലീല തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു. 

date