അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ; ജില്ലയില്‍ 1897 പേര്‍ പരീക്ഷ എഴുതി
സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയില്‍ ജില്ലയില്‍ 78 കേന്ദ്രങ്ങളിലായി1897 പഠിതാക്കള്‍ പരീക്ഷ എഴുതി.1631 സ്ത്രീകളും 266 പുരുഷന്‍മാരുമാണ് പരീക്ഷ എഴുതിയത്. കാറഡുക്ക ബ്ലോക്കിലെ 85 വയസുള്ള കുംഭയും, പരപ്പ ബ്ലോക്കിലെ ഗോപാലനുമാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ പഠിതാക്കള്‍. ജനപ്രതിനിധികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, പ്രേരക്മാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. പരീക്ഷയുടെ ജില്ലാ തല ഉദ്ഘാടനം അമ്പലത്തറ സ്‌കൂളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഗൗരി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.നാരായണന്‍ അധ്യക്ഷത വഹിച്ചു.ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാര്‍, ജയശ്രി, ജില്ലാ സാക്ഷരതാമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ്, ജില്ലാ സാക്ഷരതാ സമിതി അംഗങ്ങളായ പപ്പന്‍കുട്ടമ്മത്ത്, കെ.വി.രാഘവന്‍മാസ്റ്റര്‍,നോഡല്‍ പ്രേരക് എം.ഗീത എന്നിവര്‍ സംസാരിച്ചു.
- Log in to post comments