Skip to main content

അയ്യങ്കാളി സ്‌ക്കോളര്‍ഷിപ്പ് അപേക്ഷ തീയതി നീട്ടി

2018-19 അധ്യയന വര്‍ഷം സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളില്‍ അഞ്ചാം ക്ലാസിലോ എട്ടാം ക്ലാസിലോ പഠിക്കുന്ന വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കുറവുളള കുടുംബത്തിലെ സമര്‍ത്ഥരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം മെച്ചപ്പെടുത്തുന്നതിന് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് സ്‌കീം പ്രകാരം ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ ഈ മാസം 15 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

date