Post Category
വയോമധുരം പദ്ധതി : അപേക്ഷ ക്ഷണിച്ചു
ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സാമൂഹ്യനീതി വകുപ്പ് മുഖേന രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയ്‌ക്ക് അപേക്ഷ ക്ഷണിച്ചു. പ്രമേഹരോഗിയാണെന്ന് ഡോക്‌ടറുടെ സാക്ഷ്യപത്രം സഹിതമുളള അപേക്ഷ ഓഗസ്റ്റ് 30 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസിലോ നല്‍കണം. അപേക്ഷഫോറവും വിശദവിവരങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസുമായോ ശിശുവികസന പദ്ധതി ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ : 0487-2321702.
date
- Log in to post comments