Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവ്

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ നിലവില്‍ രണ്ടു ഒഴിവുകളുണ്ട്.  ഒരു ലക്ഷം രൂപയ്ക്ക് താഴെ കുടുബ വാര്‍ഷിക വരുമാനമുളള പട്ടികവര്‍ഗ വിദ്യാര്‍ഥിനികള്‍ക്കു പ്രവേശന പരീക്ഷ ഈ മാസം 14 നു രാവിലെ 10 നു സ്‌കൂളില്‍ നടത്തും.  പ്രാക്തന ഗോത്ര വിഭാഗക്കാര്‍ക്കു വരുമാന പരിധി ബാധകമല്ല.  വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം സ്‌കൂളില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍:. 04994 239969.

date