Skip to main content

ദുരിതബാധിതര്‍ക്ക്‌ സ്‌നേഹസ്‌പര്‍ശവുമായി ആയൂര്‍വേദ വിഭാഗം

ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്‌ ഭാരതീയ ചികിത്സ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുളള മരുന്നുകള്‍ വിതരണം ചെയ്‌തു. ശ്വാസരോഗം, ത്വക്ക്‌ രോഗം എന്നിവ ഇവരില്‍ വര്‍ദ്ധിച്ച്‌ വരുന്നതായി കണ്ടെത്തി. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന്‌ പിടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണ ക്ലാസ്സ്‌, ലഘുരേഖകള്‍ വിതരണം എന്നിവ നടത്തി. ജില്ലയിലെ എല്ലാ ആയൂര്‍വേദ സ്ഥാപനങ്ങളും ചികിത്സാ സഹായം ലഭ്യമാക്കുന്നതിന്‌ സുസജ്ജമാണെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ്‌ അറിയിച്ചു.

date