റേഷന്‍ വിതരണം
ഓഗസ്റ്റില്‍ റേഷന്‍ കടകള്‍ വഴി എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി. ഗ്രാം അരിയും 5 കി. ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും 4 കി. ഗ്രാം അരിയും 1 കി. ഗ്രാം ഗോതമ്പും കി. ഗ്രാമിന് 1 രൂപ നിരക്കില്‍ ലഭിക്കും. മുന്‍ഗണനയിതര സബ്‌സിഡി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഓരോ അംഗത്തിനും 2 കി. ഗ്രാം അരി വീതം കി. ഗ്രാമിന് 3 രൂപ നിരക്കിലും ലഭ്യതക്കനുസരിച്ച് പരമാവധി 3 കി. ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി. ഗ്രാമിന് 16 രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 16 കി. ഗ്രാം ഭക്ഷ്യധാന്യമാണു ലഭിക്കുക. കൂടാതെ ഓരോ കാര്‍ഡിനും ലഭ്യക്കതനുസരിച്ച് പരമാവധി 3 കി. ഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ട കി. ഗ്രാമിന് 16 രൂപ നിരക്കിലും കിട്ടും. വൈദ്യുതീകരിച്ച വീടുളള കാര്‍ഡുടമകള്‍ക്ക് ഒരു ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ വീട് വൈദ്യുതീകരിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം റേഷന്‍കടകളില്‍ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments