Skip to main content

ഐ.എഫ്.എഫ്.കെ മീഡിയ രജിസ്‌ട്രേഷന്‍  ഇന്ന് ആരംഭിക്കും

     ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മീഡിയ രജിസ്‌ട്രേഷന്‍ ഇന്ന്  (22) മുതല്‍ 24 വരെ നടക്കും.  റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രതിനിധികള്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.  രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ മാദ്ധ്യമപ്രവര്‍ത്തകരുടെ പേരു വിവരം അടങ്ങിയ ലിസ്റ്റ് തിരുവനന്തപുരം ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തി ഈ മാസം 28 ന് വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് പി.ആര്‍.ഡി പ്രസ് റിലീസില്‍ എത്തിക്കണം.  ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനത്തിന്റെ മേധാവിയുടെ കത്ത് നല്‍കണം.  നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.  മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പാസ് ഡിസംബര്‍ നാലിന് വിതരണം ചെയ്യും.

date