Skip to main content

ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ പൂനെയില്‍ പഠനസന്ദര്‍ശനം നടത്തും

    കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില)യുടെ നിര്‍ദ്ദേശ പ്രകാരം  ഈ മാസം 29 മുതല്‍ ഡിസംബര്‍ രണ്ടു വരെ പൂനയില്‍ സന്ദര്‍ശനം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ഭരണസമിതി യോഗം  യാത്രാപരിപാടിക്ക്  അനുമതി നല്‍കി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥിരംസമിതി അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ഹരിതകേരളം, ശുചിത്വമിഷന്‍, മണ്ണുസംരക്ഷണം, നീര്‍ത്താടിധിഷ്ഠിത വികസനപരിപാടി, ആരോഗ്യം എന്നീ മേഖലകളിലെ ഉദ്യോഗസ്ഥരും  സംഘത്തില്‍ ഉള്‍പ്പെടും. ജില്ലാ പഞ്ചായത്ത്  നടപ്പ് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പ്രെജക്ടുകളുടെ നിര്‍വ്വഹണം ഊര്‍ജ്ജിതമാക്കാന്‍ യോഗം  തീരുമാനിച്ചു. എബിസി പദ്ധതിയുമായി ബന്ധപ്പെട്ട് നായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുന്നതിന്  ചുമതലപ്പെടുത്തിയ ബാംഗ്ലൂര്‍ എനിമല്‍ റൈറ്റ്‌സ് ഫണ്ട് എന്ന സ്ഥാപനവുമായുളള കരാര്‍ നീട്ടുന്നതിന് ജില്ലാ പഞ്ചായത്ത് സാധൂകരണം നല്‍കി. 
     യോഗത്തില്‍  സ്ഥിരംസമിതി അധ്യക്ഷരായ ഷാനവാസ് പാദൂര്‍, ഹര്‍ഷാദ് വൊര്‍ക്കാടി, അഡ്വ. എ പി ഉഷ, ഫരീദ സക്കീര്‍ അഹമ്മദ്, മെമ്പര്‍മാരായ ഇ പത്മാവതി, ജോസ് പതാലില്‍, എം നാരായണന്‍, അഡ്വ. കെ ശ്രീകാന്ത്, പുഷ്പ അമേക്കള, പി സി സുബൈദ, പി വി പുഷ്പജ, ഇ പത്മാവതി, എം കേളുപ്പണിക്കര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  പി രാജന്‍, എ കെ എം അഷ്‌റഫ്, എം ഗൗരി, വി പി ജാനകി, ഓമന രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.     

 

date