Skip to main content

കിര്‍താഡ്‌സ് : അപേക്ഷ ക്ഷണിച്ചു

കിര്‍താഡ്‌സില്‍ കേന്ദ്രധനസഹായത്തോടെ നടത്തുന്ന റീസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റീസര്‍ച്ച് അസോസിയേറ്റ്(നാച്ച്വറല്‍ റീസോഴ്‌സസ്/സോഷ്യല്‍ ഡെവലപ്‌മെന്റ്), റീസര്‍ച്ച് ഫെലോ (ഹാംലറ്റ് ഡെവലപ്‌മെന്റ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക്  താല്‍കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് നിശ്ചിതയോഗ്യതയുളളവരില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുക്കും. യോഗ്യതയും മുന്‍പരിചയവുമുളളവര്‍ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് അസ്സല്‍ രേഖകള്‍ സഹിതം എത്തണം. അപേക്ഷ കിര്‍താഡ്‌സ് വെബ്‌സൈറ്റായ ംംം.സശൃമേറ.െസലൃമഹമ.ഴീ്.ശി ല്‍ നിന്നും ലഭിക്കും. അപേക്ഷ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍താഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് 673017 എന്ന വിലാസത്തിലോ, രമൃലലൃ.സശൃമേറ@െഴാമശഹ.രീാ എന്ന ഇ.മെയില്‍ വിലാസത്തിലോ ഈ മാസം എട്ടിന്  വൈകീട്ട് അഞ്ച് മണികക്കം ലഭിക്കണം. ഫോണ്‍ : 0495 2356805.
 

date