മുലയൂട്ടല്‍ വാരാചരണം ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്തു
ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ഭാഗമായി ജില്ലാ മെഡക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം, മെഴ്സി കോളെജ് എന്‍.എസ്.എസ് ക്ലബ് എന്നിവയുടെസംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മെഴ്സി കോളെജ്പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ് ആന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.ടി.കെജയന്തി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്തമുഖ്യാതിഥിയായി. പരിപാടിയോടനുബന്ധിച്ച് നടത്തിയ സ്പോട്ട് ക്വിസ്വിജയികള്‍ക്കുള്ള സമ്മാനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിതരണം ചെയ്തു.പരിപാടിയില്‍ എന്‍.എസ്.എസ്.പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ രഞ്ജു കൃഷ്ണ,സിസ്റ്റര്‍ ജില്‍സ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍,ഹെല്‍ത്ത് നഴ്സ് ശ്രീകുമാരി, ആരോഗ്യ കേരളം ജൂനിയര്‍ കണ്‍സള്‍ട്ടന്‍റ്പ്രീത പങ്കെടുത്തു. ഇന്ന് (ഓഗസ്റ്റ് ഏഴ്) വരെ ലോക മുലയൂട്ടല്‍ വാരാചരണം നടക്കും. മുലയൂട്ടല്‍ ജീവന്‍റെ അടിസ്ഥാനം എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം.
- Log in to post comments