Post Category
ലൈബ്രേറിയന്‍ പരിശീലനം 9 ന്
ജില്ലാ ലൈബ്രേറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇതുവരെപരിശീലനം ലഭിക്കാത്ത ലൈബ്രേറിയന്മാര്‍ക്ക് ഓഗസ്റ്റ് ഒന്‍പത് മുതല്‍ 20 വരെ ഹ്രസ്വകാല പരിശീലനം നല്‍കും. ലെക്കിടി കുഞ്ചന്‍ സ്മാരക വായനശാലയില്‍നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ ആറ് താലൂക്കുകളിലെ ലൈബ്രേറിയന്മാര്‍പങ്കെടുക്കണം. പരിശീലനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കാത്തവര്‍ക്ക്ലൈബ്രേറിയന്‍ അലവന്‍സ് അനുവദിക്കില്ല. പരിശീലനത്തിന് എത്തുന്നവര്‍ അതതുലൈബ്രറി സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും 200 രൂപ രജിസ്ട്രേഷന്‍ഫീസുമായി ഓഗസ്റ്റ് ഒമ്പതിന് ലെക്കിടി സ്മാരക വായനശാലയില്‍ രാവിലെ 9.30ന് രജിസ്റ്റര്‍ ചെയണം. ഫോണ്‍: 0491-2504364,9447880332
date
- Log in to post comments