Skip to main content

നാഷണൽ ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻതിരുവനന്തപുരം ജില്ലയിൽ നടപ്പാക്കി വരുന്ന പ്രോജക്ടുകളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. മെഡിക്കൽ ഓഫീസർ (ശല്യതന്ത്രവിഭാഗം) (ഗവേഷണം)നഴ്‌സ് (ആയുർവേദം)ഫാർമസിസ്റ്റ് (ഹോമിയോപ്പതി) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ബി.എ.എം.എസ്ശല്യതന്ത്ര പി.ജികേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻഒരു വർഷത്തെ ആയുർവേദ നഴ്‌സിങ് സർട്ടിഫിക്കറ്റ് (DAME), CCP/NCP/ തത്തുല്യം എന്നിവയാണ് യഥാക്രമം യോഗ്യതകൾ. മെഡിക്കൽ ഓഫീസറുടെ അഭിമുഖം മാർച്ച് 29 ന് 11 മണിക്കും നഴ്‌സ്മാർച്ച് 30 ന് 11 മണിക്കും ഫാർമസിസ്റ്റിന്റേത് ഏപ്രിൽ 4 ന് 11 മണിക്കും നടക്കും. അഭിമുഖം നടക്കുന്ന സ്ഥലം: DPMSU (നാഷണൽ ആയുഷ് മിഷൻ)ആരോഗ്യഭവൻ ബിൽഡിങ്അഞ്ചാം നിലതിരുവനന്തപുരം. മൂന്ന് തസ്തികകൾക്കും 40 വയസാണ് പ്രായപരിധി. ആദ്യ രണ്ട് തസ്തികകൾക്ക് മാർച്ച് 24 ഉംമൂന്നാമത്തേതിന് മാർച്ച് 25 മാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതപ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ നിശ്ചിത തീയതിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9072650494.

പി.എൻ.എക്സ്. 1328/2023

date