എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളുടെ നിലവാരം വിലയിരുത്തി
എലത്തൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂളുകളുടെ പഠന നിലവാരവും ഭൗതികാന്തരീക്ഷ സൗകര്യങ്ങളും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ന•ണ്ട ഹയര്‍സെക്കന്ററി സ്‌ക്കൂള്‍, സി.എം.സി ഹൈസ്‌കൂള്‍, കുട്ടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, എ.കെ.കെ.ആര്‍ ഹൈസ്‌ക്കൂള്‍ ഫോര്‍ ബോയ്‌സ് എന്നീ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പരിഗണന നല്‍കാന്‍ യോഗത്തില്‍ തീരുമാനമായി.
ഹൈസ്‌കൂള്‍ തലത്തില്‍ 21 ക്ലാസ് മുറികള്‍ കൂടി ഹൈടെക് ആക്കേണ്ടതുണ്ട്. അതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച പദ്ധതികള്‍ക്ക് പുറമെ ചര്‍ച്ച ചെയ്യാനും പ്രാവര്‍ത്തികമാക്കാനും ഏഴംഗ സംഘം ഉള്‍പ്പെടുന്ന ഉപസമിതി രൂപീകരിച്ചു. ഹയര്‍ സെക്കന്ററി അധ്യാപകരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. അതിനു ശേഷം എല്‍.പി, യു.പി, ഹൈസ്‌ക്കൂക്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ വിദ്യാഭ്യാസ മേഖകളില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കും.
ഗവ.റെസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഡിഡിഇ സുരേഷ് കുമാര്‍, എസ്.എസ്.എ ഡി പി ഒ ജയകൃഷണന്‍, കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, എലത്തൂര്‍ നിയോജക മണ്ഡലം വിദ്യാഭ്യാസ സമിതി അംഗം കെ.എം. രാധാകൃഷണന്‍, സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ പ്രസിഡന്റുമാര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments