ജില്ലാതല ഓണാഘോഷം ഉദ്ഘാടനം 24 ന് ബീച്ചില്‍:സംഘാടക സമിതി രൂപീകരിച്ചു
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷ പരിപാടികളുടെ സംഘാടകസമിതി രൂപീകരിച്ചു. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്,എ.കെ ശശീന്ദ്രന്,കടകംപള്ളി സുരേന്ദ്രന്,എം.ടി വാസുദേവന്‍ നായര്‍,യു.എ ഖാദര്‍,ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളും മേയര്‍, ജില്ലയിലെ എം.പിമാര്‍,എം,എല്‍ എമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളും ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡെപ്യൂട്ടി മെയര്‍,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്വൈസ് ചെയര്‍മാ•ാരും ഡി.ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയാണ് രൂപീകരിച്ചത്. 24 ന വൈകിട്ട് 5.30 ന് പ്രധാന വേദിയായ ബീച്ച്ില് ഉദ്ഘാടനവും സാംസ്കാരിക പരിപാടിയും നടക്കും. 29 വരെയാണ് പരിപാടികള്‍. ഭട്ട് റോഡ്,മാനാഞ്ചിറ,ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലും പരിപാടി നടക്കും.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ യുവി ജോസ് അധ്യക്ഷത വഹിച്ചു.മുന്‍ എം.പി പ്രൊ.എ.കെ പ്രേമജം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി,വടകര ആര്.ടി.ഒ വി.അബ്ദുള്‍ റഹ്മാന്,ഡെ.കലക്ടര്‍(എല്‍.എ)ഷാമില്‍ സെബാസ്റ്റ്യന്‍,ടൂറിസം ജോയ്ന്റ് ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡി.ടി.പി.സി മെമ്പര്‍മാരായ എസ്.കെ സജീഷ്,ഭക്തവത്സലന്,ബല്‍റാം തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments