Post Category
എഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതി - മംഗള്‍യാന്‍ ഷോ ഇന്ന്
ജില്ലാ പഞ്ചായത്തിന്റെ എഡ്യുകെയര്‍ പദ്ധതി ഊന്നല്‍ നല്‍കുന്ന പ്രതിഭാ പോഷണ പരിപാടിയുടെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്ത്ര പരിപോഷണ പരിപാടിയായ മംഗള്‍യാന്‍ ഷോ ഇന്ന് (05-08-2018) വൈകീട്ട് 5.30 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കും. വിജ്ഞാനവും വിസ്മയവും കൂടിച്ചേര്‍ത്താണ് മംഗള്‍യാന്‍ ഷോ അവതരിപ്പിക്കപ്പെടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വെച്ച ടാലന്റ് ലാബ് പദ്ധതിയുടെ മാതൃക കുടിയാണിത്. ശാസ്ത്രം, കല, സംസ്‌കാരം, ആരോഗ്യ-കായികരംഗം, സാങ്കേതിക നൈപുണി തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിഭ പരിപോഷണത്തിനുളള വേദിയൊരുക്കുകയാണ് പദ്ധതി.
date
- Log in to post comments