Skip to main content

ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം 

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡോ.എം.കെ മുനീര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം, ഇന്ത്യന്‍ അക്കാദമിഓഫ് പീഡിയാട്രിക്‌സ്, നിയോ നേറ്റല്‍ ഫോറം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് കബനി ഓഡിറ്റോറിയത്തിലാണ് പരിപടി സംഘടിപ്പിച്ചത്.  ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, നിയോ നേറ്റല്‍ഫോറം എന്നിവയുടെ നേതൃത്വത്തില്‍ ഡോ.മോഹന്‍ദാസ് നായര്‍, ഡോ.ഫിജിഎം.ഡി, ഡോ.മഞ്ജുഷ. ഡോ.രാഹുല്‍ ഇല്ലപറമ്പത്ത് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ കളക്ടര്‍ യു.വി ജോസ് ചടങ്ങില്‍ മുഖ്യാഥിതിയായി.

മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായിസംഘടിപ്പിച്ച പോസ്റ്റര്‍ രചനാ മത്സരത്തില്‍ കൊടുവള്ളി സി.എച്ച്.സി യിലെ ആര്‍.ബി.എസ്.കെ നഴ്‌സ് ജാസ്മിന്‍ മാത്യുവിന് ഒന്നാം സമ്മാനവും കൊടുവള്ളി സി.എച്ച്.സി യിലെ ആര്‍.ബി.എസ്.കെ നഴ്‌സ് ജി. മിനിമോള്‍ക്ക് രണ്ടാം സമ്മാനവും ലഭിച്ചു. സമ്മാനദാനം കോര്‍പ്പറേഷന്‍ ആരോഗ്യവിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.കെ.വി ബാബുരാജ് നിര്‍വ്വഹിച്ചു. അഡീഷണല്‍ ഡി.എം.ഒ ഡോ.എസ്.എന്‍ രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാഗം മേധാവി ഡോ.എം.വിജയകുമാര്‍'മുലയൂട്ടല്‍ ജീവന്റെഅടിത്തറ'എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.  ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ നവീന്‍ ,ജില്ലാസാമൂഹ്യനീതിഓഫീസര്‍ ശ്രീമതി.ഷീബ മുംതാസ് ജില്ലാ ആര്‍.സി.എച്ച്ഓഫീസര്‍ഡോ.സരള നായര്‍, ഡെപ്യൂട്ടി മാസ്സ്മീഡിയ ഓഫീസര്‍ ബേബി നാപ്പള്ളി, ജില്ലയിലെ ആര്‍.ബി.എസ്.കെ നഴ്‌സുമാര്‍, അര്‍ബന്‍ ജെ.പി.എച്ച്.എന്‍മാര്‍, ഐ.എം.സി.എച്ച് ലെ നഴ്‌സിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date