Skip to main content

ലോക ജല ദിനം-ജലസഭ ചേർന്നു

 

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ ലോക ജലദിനത്തിൽ ജലസഭ ചേർന്നു. നഗരസഭ ചെയർപേഴ്സൺ കെ.പി സുധ ജലമാജിക്ക് നടത്തി ഉദ്ഘാടനം  നിർവഹിച്ചു. ഓരോ തുള്ളി ജലവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ജല സഭ ചേർന്നത്.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി പ്രകാശ് "ജലസുരക്ഷ, ജല സമൃദ്ധി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അജിത്ത് മാസ്റ്റർ, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഇന്ദിര ടീച്ചർ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ നിജില പറവകൊടി, കൗൺസിലർ രത്നവല്ലി ടീച്ചർ എന്നിവർ സംസാരിച്ചു.  ജലസഭയുടെ ഭാഗമായി  ശ്രീജിത്ത് വിയ്യൂരിന്റെ ജല മാജിക് ഷോയും അരങ്ങേറി.

ഹെൽത്ത് സ്റ്റാന്റിങ് കമ്മിറ്റി  ചെയർപേഴ്സൺ പ്രജില സി സ്വാഗതവും  നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. റിഷാദ് നന്ദിയും പറഞ്ഞു.

date