Skip to main content

ഭൂരഹിത ഭവന രഹിതര്‍ക്ക് ജില്ലയില്‍ 25 കോടി രൂപ നല്‍കും

 ഭൂരഹിത ഭവന രഹിതരായിട്ടുള്ള ഗുണഭോക്താക്കള്‍ക്കുള്ള ഭൂമി വാങ്ങുന്നതിന് മൂന്ന് സെന്റിന് രണ്ടര ലക്ഷം രൂപ വെച്ച് കാസര്‍കോട് ജില്ലയില്‍ 25 കോടി രൂപ നല്‍കും. ഇതിനായി ഗുണഭോക്താക്കള്‍ ചുരുങ്ങിയത് മൂന്ന് സെന്റ് സ്ഥലം കണ്ടെത്തുകയും സ്ഥലത്തിന്റെ രേഖകള്‍ കണ്ടെത്തുകയും സമര്‍പ്പിക്കുകയും ചെയ്യുന്ന മുറക്ക് സ്ഥലം നല്‍കുന്ന വ്യക്തിക്ക് രണ്ടര ലക്ഷം രൂപ അനുവദിക്കുകയുമാണ് ചെയ്യുന്നത്. ലൈഫിന്റെ ഗുണഭോക്തൃ ലിസ്റ്റ് ഫെയ്സ് ത്രീയിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കളെയായിരുന്നു ഇതുവരെ പരിഗണിച്ചിരുന്നത്. എന്നാല്‍ പുതിയ ഗുണഭോക്തൃ പട്ടികയായ ലൈഫ് 2020 ല്‍ നിന്നുമുള്ള ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് മെയ് 31 നുള്ളില്‍ ഭൂമി വാങ്ങാനുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ രണ്ടര ലക്ഷം രൂപ നല്‍കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്ന് ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അനീഷ് ജെ അലയ്ക്കാപള്ളി നവകേരളം ഏകദിന ശില്‍പശാലയില്‍ അറിയിച്ചു.

date