Post Category
ലോകായുക്ത ഡിവിഷൻ ബെഞ്ച് സിറ്റിംഗ് :16 കേസുകൾ പരിഗണിച്ചു
കേരള ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് സിറ്റിംഗ് കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്നു. 16 കേസുകൾ പരിഗണിച്ചു. ഇതിൽ രണ്ട് കേസുകൾ തീർപ്പാക്കി. പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടയേർഡ് എൽ.പി സ്കൂൾ അധ്യാപിക നൽകിയ കേസിൽ, അത് അനുവദിക്കാൻ സർക്കാരിലേക്ക് നിർദ്ദേശം നൽകി.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് , ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസുകൾ പരിഗണിച്ചത്. അടുത്ത സിറ്റിംഗ് ജൂൺ 22 ന് നടക്കും.
date
- Log in to post comments