Skip to main content

കുടിവെള്ള വിതരണം ആരംഭിച്ചു

 

കൊയിലാണ്ടി നഗരസഭ 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്  നിർവഹിച്ചു.

നഗരസഭാ വൈസ് ചെയർമാൻ അഡ്വ: കെ.സത്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.എ. ഇന്ദിര ടീച്ചർ, നിജില പറവക്കൊടി, കൗൺസിലർമാരായ എൻ.ടി.രാജീവൻ , രമേശൻ വലിയാട്ടിൽ, എന്നിവർ സംസാരിച്ചു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പ്രജില സ്വാഗതവും നഗരസഭാ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ എ.പി സുരേഷ് നന്ദിയും പറഞ്ഞു.

date