Skip to main content

പഠനോപകരണങ്ങൾ വിതരണം ചെയ്തു.

 

നാദാപുരം പഞ്ചായത്തിലെ എസ് സി വിഭാഗം വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ ലക്ഷ്യമിട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നിർവഹിച്ചു.

ജനകീയാസൂത്രണം 2022- 23 വർഷത്തിൽ ഉൾപ്പെടുത്തി നാദാപുരത്ത് മിടുക്കരായ 17 എസ് സി കുട്ടികൾക്ക് ഒരു മേശയും കസേരയും സൗജന്യമായി വിതരണം ചെയ്തു .സർക്കാർ അംഗീകൃത സ്ഥാപനമായ ആർട്കോയിൽ നിന്നും  83300 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് ഫർണിച്ചർ വാങ്ങി നൽകിയത്. ഗ്രാമസഭ തെരഞ്ഞെടുത്ത കുടുംബങ്ങളിലെ കുട്ടികൾക്കാണ് പഠനോപകരണങ്ങൾ  നൽകിയത്. 

വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജനിത ഫിർദൗസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദ്, മെമ്പർമാരായ പി പി ബാലകൃഷ്ണൻ ,വാസു പുതിയ പറമ്പത്ത്, ആയിഷ ഗഫൂർ,സുമയ്യ പാട്ടത്തിൽ, നിർവഹണ ഉദ്യോഗസ്ഥൻ  അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ, എസ് സി കോഡിനേറ്റർ പി എം അഖിലാദാസ് എന്നിവർ പങ്കെടുത്തു  സംസാരിച്ചു.

date