Skip to main content

മണ്ണൂർ വളവ് - മുക്കത്ത് കടവ് റോഡ് നവീകരണത്തിന് നാലു കോടി രൂപ അനുവദിച്ചു : മന്ത്രി മുഹമ്മദ്‌ റിയാസ് 

 

ബേപ്പൂർ മണ്ഡലത്തിലെ മണ്ണൂർ വളവ് -മുക്കത്ത് കടവ് റോഡ് (ബി.എം ആൻഡ് ബി.സി) നവീകരിക്കുന്നതിന് നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

റോഡിൽ കൾവർട്ടുകളും ആവശ്യമായ ഇടങ്ങളിൽ ഒഴുക്കുചാലുകളും നിർമിക്കും. മണ്ണൂർ വളവു മുതൽ മുക്കത്ത് കടവ് പാലം വരെ രണ്ട് കിലോമീറ്റർ റോഡാണ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കുക. ദിശാബോഡുകളും സ്ഥാപിക്കും.

നടപടിക്രമങ്ങൾ പൂർത്തികരിച്ച് പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

date