Skip to main content

ഫറോക്ക് ഇ.എസ്.ഐയിൽ റേഡിയോളജിസ്റ്റ്, ചെസ്റ്റ് ഫിസിഷ്യൻ സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും

 

ഫറോക്ക് ഇ.എസ്.ഐയിലെ റേഡിയോളജിസ്റ്റ് ചെസ്റ്റ് ഫിസിഷ്യൻ എന്നിവരുടെ സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് തൊഴിൽ വകുപ്പു മന്ത്രിയുമായി ചർച്ച ചെയ്തതിനെ തുടർന്നാണ് തീരുമാനം.
 
ഒ.പിയിൽ വരുന്ന രോഗികൾക്ക് ഇരിക്കാനുള്ള ഇരിപ്പിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിന്  നാല്പതു ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് അനുമതി നൽകി. പ്രവർത്തി എത്രയും വേഗം നടപ്പിലാക്കാൻ ഇ.എസ്.ഐ കോർപ്പറേഷന് നിർദ്ദേശം നൽകി.

ഇ.എസ്.ഐ കെട്ടിടങ്ങളുടെ പ്രവർത്തികൾ പൊതുമരാമത്ത് വകുപ്പ് നടത്തുന്നതിനായി ആലോചന നടത്തിയിരുന്നു. ഇത് ഗവൺമെന്റ് തലത്തിൽ തീരുമാനമാകുന്നതുവരെ ആവശ്യമായി വരുന്ന റിപ്പയർ പ്രവൃത്തികൾ സി.പി.ഡബ്ല്യൂ.ഡി തന്നെ ചെയ്യേണ്ടതാണെന്നും തീരുമാനിച്ചു. തകരാറിലായ പഞ്ചിങ് മെഷീൻ ഒരാഴ്ചക്കകം പ്രവർത്തനക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി.

date