Skip to main content

ബി.എസ്.സി നേഴ്‌സിംഗ് (ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം): മൂന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കണ്ണൂര്‍ പറശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല (KUHS) അംഗീകരിച്ച 2017 -18 വര്‍ഷത്തെ ബി.എസ്.സി നേഴ്‌സിംഗ്(ആയുര്‍വേദം), ബി.ഫാം (ആയുര്‍വേദം) കോഴ്‌സുകളിലേക്കുളള പ്രവേശനത്തിന്റെ മൂന്നാംഘട്ട അലോട്ട്‌മെന്റ്  www.lbscentre.in  എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.  അപേക്ഷകര്‍ വെബ്‌സൈറ്റില്‍ നിന്നും പ്രിന്റൗട്ടെടുത്ത അലോട്ട്‌മെന്റ് മെമ്മോയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 23നകം കോളേജില്‍ ഹാജരായി നിര്‍ദിഷ്ട ഫീസ് അടച്ച് പ്രവേശനം നേടണം.  ഫോണ്‍: 0471 2560361, 2560362.

പി.എന്‍.എക്‌സ്.4957/17

date