Skip to main content

മാർജിൻ മണി വായ്പ: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു 

 

വ്യവസായ വകുപ്പിൽ നിന്നും മാർജിൻ മണി വായ്പയുടെ കുടിശിക അടച്ചു തീർക്കാൻ വ്യവസായ സംരഭകർക്കായി സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു. ജൂൺ മൂന്ന് വരെ നിബന്ധനകൾക്ക് വിധേയമായി വായ്പ കുടിശ്ശിക തീർപ്പാക്കാം. 

കാറ്റഗറി ഒന്ന് പ്രകാരം സംരംഭകൻ മരണപ്പെടുകയും സംരംഭം പ്രവർത്തനരഹിതമായിരിക്കുന്നതും ആസ്തികൾ ഒന്നും നിലവിലില്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻ മണി വായ്പ കുടിശ്ശിക തുക എഴുതിത്തളളും. കാറ്റഗറി രണ്ട് പ്രകാരം പിഴപ്പലിശ പൂർണ്ണമായും ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ആറ് ശതമാനം നിരക്കിൽ പലിശ കണക്കാക്കുന്നതും പലിശയുടെ 50% തുക ഇളവു ചെയ്തും നൽകും.

മുതൽ തുകയേക്കാൾ പലിശ തുക അധികരിക്കുന്ന പക്ഷം മുതൽ തുകയ്ക്ക് തുല്യമായി പലിശ തുക നിജപ്പെടുത്തുകയും തിരിച്ചടക്കാൻ ബാക്കി നിൽക്കുന്ന തുകയിൽ നിന്ന് നേരത്തെ അടച്ച പലിശയും പിഴപ്പലിശയും കുറവ് ചെയ്തു നൽകും. കൂടുതൽ വിവരങ്ങൾക്ക് - കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം-0495-2766563,  കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസ്- 99615 11542, വടകര, കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസുകൾ - 8129213258.

date