Skip to main content

ഉറവിട മാലിന്യ സംസ്കരണം : ജി-ബിൻ വിതരണം ചെയ്തു 

 

മുക്കം നഗരസഭയിൽ അടുക്കള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജി-ബിൻ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ടി ബാബു നിർവഹിച്ചു. അടുക്കളയിൽ സ്ഥാപിക്കാവുന്ന ജി-ബിൻ മുഖേന വീട്, ഫ്ലാറ്റ്, ക്വാട്ടേഴ്സുകൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള സംവിധാനമാണ് നഗരസഭ നടപ്പിലാക്കുന്നത്. സർക്കാർ നിശ്ചയിച്ച 4300 രൂപ വിലയുള്ള ജി-ബിന്നിന് ഗുണഭോക്ത വിഹിതം 430 രൂപ വാങ്ങിയിട്ടാണ് വിതരണം ചെയ്യുന്നത്.

ചടങ്ങിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷത വഹിച്ചു, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി ചാന്ദിനി , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന കെ.കെ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ, ഗഫൂർ കല്ലുരുട്ടി , വേണുഗോപാലൻ മാസ്റ്റർ, നൗഫൽ മല്ലശ്ശേരി, അബ്ദുൽ ഗഫൂർ മാസ്റ്റർ, രാജൻ എടോനി, നഗരസഭ കൗൺസിലർമാർ തുടങ്ങിയവര്‍  പങ്കെടുത്തു.

date