Post Category
കെല്‍ട്രോണില്‍ ജേര്‍ണലിസം കോഴ്സിന് അപേക്ഷിക്കാം
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ പഠനത്തിന്റെ 2023 ഏപ്രില്‍ ബാച്ചിലേക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലെയ്്സ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ-ടെലിവിഷന്‍-സോഷ്യല്‍ മീഡിയ-മൊബൈല്‍ ജേര്‍ണലിസം, ആങ്കറിങ് എന്നിവയില്‍ പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ അവസാന വര്‍ഷ ബിരുദ ഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി ഏപ്രില്‍ അഞ്ച്. ക്ലാസുകള്‍ ഏപ്രിലില്‍ ആരംഭിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും 9544958182 എന്ന നമ്പറിലോ കെല്‍ട്രോണ്‍ നോളെജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിങ്്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments