Skip to main content

ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനം

 

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ അങ്ങാടിപ്പുറം പോളിടെക്നിക് ഹോസ്റ്റലിന് സമീപം പ്രവര്‍ത്തിക്കുന്ന പെരിന്തല്‍മണ്ണ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ട്, ഒന്‍പത് ക്ലാസുകളിലേക്കുള്ള പ്രവശേനം ആരംഭിച്ചു. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും എട്ടിലേക്കും എട്ടാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്ക് ഒന്‍പതിലേക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ ihrd.kerala.gov.in/ths ലോ നല്‍കാം. രജിസ്ട്രേഷന്‍ ഫീസായി 110 രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിലടച്ച് പണമടച്ചതിന്റെ വിശദാശംങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. അപേക്ഷ ഫീസ് സ്‌കൂള്‍ ഓഫീസില്‍ പണമായോ പ്രിന്‍സിപ്പാളിന്റെ പേരില്‍ മാറാവുന്ന ഡി.ഡി ആയോ നല്‍കാം. അപേക്ഷകള്‍ സ്‌കൂളില്‍ നേരിട്ട് മാര്‍ച്ച് 25 ന് വൈകീട്ട് നാലിനകം നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547021210, 9847433023.

date