Skip to main content

ഗ്രീന്‍ഫീല്‍ഡ് ഹൈവേ: ഭൂമി ഏറ്റെടുക്കല്‍ സംശയങ്ങള്‍ക്ക് ബന്ധപ്പെടണം

 

പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ (എന്‍.എച്ച്. 966) ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്ന ഭൂവുടമകള്‍ നഷ്ടപരിഹാരത്തിന് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസില്‍ നല്‍കേണ്ട രേഖകള്‍ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് കോട്ടമൈതാനം രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന എല്‍.എ എന്‍.എച്ച് ഡെപ്യൂട്ടി കലക്ടര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ എന്നിവരുടെ ഓഫീസുമായി ബന്ധപ്പെടണമെന്ന് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. നിലം ഇനത്തില്‍പ്പെട്ട ഭൂമി ഡാറ്റ ബാങ്കില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന സാക്ഷ്യപത്രം കൃഷി ഓഫീസില്‍ നിന്നും ലഭ്യമാക്കി നല്‍കിയാല്‍ അത്തരം ഭൂമിക്ക് പുരയിടം ഇനത്തില്‍പ്പെട്ട ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കും എന്ന രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഫോണ്‍: 0491 2505388.

date