Skip to main content

പനി നിസാരമെന്ന് കരുതരുത്: പ്രതിരോധ ശീലങ്ങള്‍ പാലിക്കുക

 പകര്‍ച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കര്‍ശനമായും പ്രതിരോധ ശീലങ്ങള്‍ പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങിയവരും രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങി മറ്റു രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.

ജോലി സംബന്ധമായും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തുപോയി മടങ്ങിയെത്തുന്നവര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ കുളിക്കണം. കിടപ്പു രോഗികളോടും പ്രായമായവരോടും അടുത്തിടപഴകരുത്. പൊതു സ്ഥലങ്ങളില്‍ മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ധരിക്കണം. പൊതുനിരത്തിലും പൊതുസ്ഥലങ്ങളിലും തുപ്പരുത്. കൈകളുടെ ശുചിത്വം ഉറപ്പാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യണം.

പനി ചുമ തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല. ധാരാളം വെള്ളം കുടിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, മറ്റു തൊഴില്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കുക. രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. 

date