Skip to main content
Bridge

തുറവൂര്‍ പഞ്ചായത്തിലെ പുളിഞ്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക് 

 തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ കളരിക്കല്‍- തുറവൂര്‍ ടൗണ്‍ വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുളിഞ്ചിറ പാലത്തിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. 85 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ അവസാനഘട്ട പണികളും അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.

പ്രദേശത്ത് മുന്‍പുണ്ടായിരുന്ന ചെറിയ നടപ്പാലം ശോചനീയാവസ്ഥയില്‍ ആയതോടെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാനും വാഹനയാത്ര സൗകര്യമുള്ള പാലം നിര്‍മിക്കാനുമായി ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 19 ലക്ഷം രൂപ  ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം. എട്ട് മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. 

പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ദീര്‍ഘദൂരം ചുറ്റി സഞ്ചരിച്ച് തുറവൂര്‍ ടൗണിലേക്ക് എത്തിയിരുന്ന പ്രദേശവാസികള്‍ക്ക് ടൗണിലേക്കും ദേശീയപാതയിലേക്കും വേഗത്തില്‍ എത്താന്‍ സാധിക്കുമെന്നും യാത്ര കൂടുതല്‍ സുഗമമാകുമെന്നും ജില്ലാ പഞ്ചായത്ത് അംഗം അനന്തു രമേശന്‍ പറഞ്ഞു.

date