Skip to main content

ഗതാഗതം നിരോധിച്ചു

ആലപ്പുഴ: എ.സി. റോഡ് - കരുമാടി - വിളക്കുമരം റോഡിലെ തൈച്ചേരിതോട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ടാറിങ്  പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയും തോടിന്റെ തീരത്തുള്ള റോഡുകളിലൂടെയുമുള്ള വാഹനങ്ങളുടെ ഗതാഗതം ഇന്നും നാളെയും (24, 25) പൂര്‍ണമായി നിരോധിച്ചിരിക്കുന്നു. 

എ.സി. റോഡില്‍ കൂടി വരുന്ന ഭാരവാഹനങ്ങള്‍ പൂപ്പള്ളി വഴി നെടുമുടി- കരുവാറ്റ റോഡിലൂടെയും വൈശ്യംഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ വൈശ്യംഭാഗം- ചമ്പക്കുളം റോഡ് മാര്‍ഗം നെടുമുടി - കരുവാറ്റ റോഡില്‍ എത്തിയും കടന്നു പോകണം.

date