Skip to main content

ലോക ക്ഷയരോഗ ദിനാചരണം ഇന്ന്

ആലപ്പുഴ: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30-ന് പുറക്കാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷത വഹിക്കും. ഡി.എം.ഒ. ഡോ.ജമുന വര്‍ഗീസ് ക്ഷയരോഗദിന സന്ദേശം നല്‍കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ, ജില്ല ടി.ബി. ഓഫീസര്‍ ഡോ.കെ.എ. മുഹമ്മദ് സലീം, ഡോ.പി.എസ്. ഷാജഹാന്‍, ഡോ.ഹാരി ജേക്കബ് ജോര്‍ജ്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. 
 

date