Skip to main content

ലീഗല്‍ അസ്സിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

 പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നിയമബിരുദധാരികളായ യുവതി യുവാക്കള്‍ക്ക് കരിയര്‍ മികവുറ്റതാക്കുന്നതിന് പ്രായോഗിക പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് ആവിഷ്‌കരിച്ചിരിക്കുന്ന ലീഗല്‍ അസ്സിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ജില്ലാ കോടതി- ഗവണ്‍മെന്റ് പ്ലീഡറുടെ ഓഫീസ്, ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവിടങ്ങളിലാണ് നിയമനം. 21നും 35 നും ഇടയില്‍ പ്രായമുള്ളവരും പഠനം കഴിഞ്ഞു എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് അവസരം. എല്‍.എല്‍.എം. യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണ ലഭിക്കും. താല്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഏപ്രില്‍ 20-നകം നേരിട്ടോ തപാല്‍ മുഖേനയോ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍ അനെക്‌സ്, തത്തംപള്ളി പി.ഓ ആലപ്പുഴ-688013 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപ  ഓണറേറിയം ലഭിക്കും. ഫോണ്‍: 0477-2252548

date