Skip to main content
meeting

പൂങ്കാവ് പള്ളിയില്‍ വിശുധവാര തീര്‍ഥാടനം: അവലോകനം യോഗം ചേര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ പൂങ്കാവ് പള്ളിയില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരാചരണ തീര്‍ത്ഥാടനം ഏപ്രില്‍ രണ്ട് മുതല്‍ ഒമ്പത് വരെ നടക്കുന്നതിന്റെ ഭാഗമായി പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.
  
വാരാചരണം പ്രമാണിച്ച് പൂങ്കാവ് ജംഗ്ഷനില്‍ ദീര്‍ഘദൂര ബസുകള്‍ക്കുള്‍പ്പെടെ സ്റ്റോപ്പ് ഉണ്ടാകുമെന്ന് എം.എല്‍.എ. അറിയിച്ചു. വാഹനങ്ങളുടെ ക്രമീകരണം, ഗതാഗത നിയന്ത്രണം, കുടിവെള്ള ലഭ്യത, ആംബുലന്‍സ് സൗകര്യം, ക്രമസമാധാനവുമായി ബന്ധപ്പെട്ട സുരക്ഷ തുടങ്ങിയവ ഉറപ്പാക്കണമെന്ന് എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എക്‌സൈസ്, കെ.എസ്.ഇ.ബി., ആരോഗ്യം വകുപ്പുകളുടെ സേവനം ലഭ്യമാക്കും. എം.എല്‍.എ. ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് മിനി മാസ്സ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും എം.എല്‍.എ. അറിയിച്ചു.

റവ: ഫാദര്‍ ജോസി കണ്ടനാട്ടുതറ, റവ: ഫാദര്‍ ബെനറ്റ്, സിസ്റ്റര്‍ ലിസി റോസ്, ജയന്‍ തോമസ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, അമ്പലപ്പുഴ തഹസില്‍ദാര്‍ വി.സി. ജയ, എക്‌സൈസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പ്, കെ.എസ.്ആര്‍.ടി.സി., കെ.എസ.്ഇ.ബി., ശുചിത്വമിഷന്‍, പി.ഡബ്ല്യു.ഡി. തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date