Skip to main content

ആലപ്പുഴ സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതി- ജനകീയ ക്യാമ്പയിനുകള്‍ ആരംഭിക്കും

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമ്പൂര്‍ണ ശുചിത്വ മണ്ഡലം പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലതല യോഗം ചേര്‍ന്നു.

അടുത്ത മാസം ആദ്യം ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ശുചിത്വ സദസ്സുകള്‍ സംഘടിപ്പിക്കും. ശുചിത്വ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും ലഘുലേഖ സന്ദേശം എത്തിക്കും. തെരുവ് നാടകങ്ങള്‍ ഫ്‌ലാഷ് മോബ്, ഷോര്‍ട്ട് ഫിലിം മത്സരം തുടങ്ങിയവയും ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും. ഏപ്രില്‍ 21 മുതല്‍ 30 വരെ മണ്ഡലത്തില്‍ ശുചിത്വ സന്ദേശ ജാഥ സംഘടിപ്പിക്കും. ശുചിത്വം കുട്ടികളില്‍ നിന്ന് കുടുംബങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി അവധിക്കാലത്ത് കുട്ടികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

ശുചിത്വവുമായി ബന്ധപ്പെട്ട് തദ്ദേശസ്വരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായതിന്റെ പകുതി തുക എം.എല്‍.എ. ഫണ്ടില്‍ നിന്ന് അനുവദിച്ചു നല്‍കുമെന്നും ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്യുമെന്നും എം.എല്‍.എ. പറഞ്ഞു. 
 

date