Post Category
മന്ത്രി കെ എന്‍ ബാലഗോപാല്‍ പുത്തൂര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു
പുത്തൂര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പുതിയ മാര്‍ക്കറ്റിന്റെ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചു. പഴയ മാര്‍ക്കറ്റ് പൂര്‍ണമായി പൊളിച്ചു മാറ്റിയാണ് ആധുനിക സൗകര്യങ്ങളോട് കൂടി പുതിയ മാര്‍ക്കറ്റ് നിര്‍മിക്കുക. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി ഇന്ദുകുമാര്‍, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാധാകൃഷ്ണന്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എ അജി, പി ഡബ്ലിയു അസിസ്റ്റന്റ് എന്‍ജിനീയര്‍ അനുപ്രിയ, ജനപ്രതിനിധികള്‍, വിവിധ രാഷ് ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
date
- Log in to post comments