Skip to main content

ജണ്ടായിക്കല്‍ -അത്തിക്കയം റോഡ് പുനുദ്ധാരണത്തിന് നാലു കോടി രൂപ അനുവദിച്ചു

ജണ്ടായിക്കല്‍ -അത്തിക്കയം റോഡ് പുനുദ്ധരിക്കുന്നതിനായി നാലു കോടി രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.പഴവങ്ങാടി - നാറാണംമൂഴി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒന്‍പതു കി.മീ. ദൂരം വരുന്ന ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പ്രധാന പാതയാണ് ഇത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ ആദിവാസി കോളനിയായ അടിച്ചിപ്പുഴയിലൂടെ കടന്നുപോകുന്ന പാത എന്ന പ്രത്യേകതയും ഇതിനുണ്ട്. ജണ്ടായിക്കലില്‍ നിന്ന് ആരംഭിച്ച് വലിയകുളം, ചൂരക്കുഴി, അലിമുക്ക്, അടിച്ചുപുഴ, മുക്കം, നാറാണംമൂഴി വഴിയാണ് അത്തിക്കയത്ത് എത്തുന്നത്. ഈ റോഡിന്റെ കുറ്റിയില്‍ പടി മുതല്‍ അത്തിക്കയം വരെയുള്ള ഭാഗം മന്ദമരുതി നീരാട്ടുകാവ് -അത്തിക്കയം  ശബരിമല പാതയില്‍ ഉള്‍പ്പെടുത്തി ബിഎം ബിസി നിലവാരത്തില്‍ പുനരുദ്ധരിക്കാന്‍ നടപടി ആയിട്ടുണ്ട്. 40 എംഎം കനത്തില്‍  മിക്സഡ് സീല്‍ സര്‍ഫേസിംഗും (എംഎസ്എസ്)അനുബന്ധ പ്രവര്‍ത്തികളും, അത്യാവശ്യ ഭാഗങ്ങള്‍ റോഡ് ഉയര്‍ത്തുക, റോഡ് സുരക്ഷ ഉപാധികള്‍, ഇന്റര്‍ലോക്ക്, വശങ്ങള്‍ കോണ്‍ക്രീറ്റിംഗ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

date