Post Category
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നു
പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ 20 അങ്കണവാടികള്‍ ശിശു സൗഹൃദമാക്കുന്നതിന് ശിശു സൗഹൃദ ഫര്‍ണീച്ചറുകള്‍ നല്‍കി പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വര്‍ണപകിട്ടുള്ള കസേരകളും മേശയും പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികള്‍ക്ക് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പ്രിയ ജ്യോതികുമാര്‍, വി.പി. വിദ്യാധരപണിക്കര്‍, ശ്രീകുമാര്‍, അംഗങ്ങളായ ശ്രീവിദ്യ, പൊന്നമ്മ വര്‍ഗീസ്, സെക്രട്ടറി സി. അംബിക, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശരണ്യ എന്നിവര്‍ പങ്കെടുത്തു. (പിഎന്‍പി 913/23)
date
- Log in to post comments