Skip to main content
ഫോട്ടോ അടിക്കുറിപ്പ്: കോയിപ്രം- കോയിപ്രം ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ കുളം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ജി. ആശ ഉദ്ഘാടനം ചെയ്യുന്നു.

കോയിപ്രം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കുളം നിര്‍മിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോയിപ്രം ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുളം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ആശ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സിന്ധു ലക്ഷ്മി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ജോണ്‍സന്‍ തോമസ്, എംജിഎന്‍ആര്‍ഇജിഎസ് എഇ പി.എസ്. സംഗീത, ഓവര്‍സീയര്‍ അനൂപ്, തൊഴിലുറപ്പു തൊഴിലാളികള്‍, മേറ്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         (പിഎന്‍പി 914/23)

date