Skip to main content

ബജറ്റ് അവതരിപ്പിച്ചു

തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഷെറിന്‍  റോയ് അവതരിപ്പിച്ചു. 16,07,40091 ( പതിനാറു കോടി ഏഴു ലക്ഷത്തി നാല്‍പ്പതിനായിരത്തി തൊണ്ണൂറ്റി ഒന്ന് രൂപ )വരവും 15,95,35000 (പതിനഞ്ചു  കോടിതൊണ്ണൂറ്റി അഞ്ചു ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ)  ചിലവുംപ്രതീക്ഷിക്കുന്ന ബജറ്റ് കാര്‍ഷിക മേഖല, ആരോഗ്യം റോഡ് വികസനം,മാലിന്യസംസ്‌കരണം,ഭവന നിര്‍മ്മാണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നു.കാര്‍ഷിക മേഖലക്ക് 33 ലക്ഷംരൂപയും ഭവനനിര്‍മ്മാണത്തിന് 80 ലക്ഷംരൂപയും റോഡ് നിര്‍മ്മാണം,ആരോഗ്യമേഖലകള്‍ക്ക് 97 ലക്ഷം രൂപയും വകയിരുത്തി. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍  പങ്കെടുത്തു.
     (പിഎന്‍പി 917/23)
 

date