Post Category
കലഞ്ഞൂര്‍ പഞ്ചായത്ത് പതിന്നൊന്നാം വാര്‍ഡില്‍ കുളം നിര്‍മിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ പുന്നമൂടില്‍ നിര്‍മിച്ച കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചര്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷാന്‍ ഹുസൈന് അധ്യക്ഷനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് മിനി എബ്രഹാം, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, ബ്ലോക്ക് അംഗങ്ങളായ പി.വി. ജയകുമാര്‍, സുജ അനില്‍, വാര്‍ഡ് അംഗങ്ങളായ എസ്.പി. സജന്, അജിത സജി, സുഭാഷിണി, എന്‍.ആര്. ഇജിഎസ് എഇ സിന്ധു, മേറ്റ് ഷേര്‍ളി കമല്‍, തൊഴിലുറപ്പു പദ്ധതി ജീവനക്കാരായ വിഷ്ണു തമ്പി, അഭിജിത്ത് ലാല്‍, രഞ്ചിനി, സ്മിത, തൊഴിലുറപ്പു തൊഴിലാളികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments