Skip to main content
ഫോട്ടോ അടിക്കുറിപ്പ് - കുളനട - കുളനട ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍  നിര്‍മിച്ച കാര്‍ഷിക കുളം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

കുളനട പഞ്ചായത്ത് പത്താം വാര്‍ഡില്‍ കാര്‍ഷിക കുളം നിര്‍മിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി മഹാത്മാഗന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  കുളനട ഗ്രാമപഞ്ചായത്തിലെ  പത്താം വാര്‍ഡില്‍  നിര്‍മിച്ച കാര്‍ഷിക കുളം കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ചിത്തിര സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ വി.ബി.  സുജിത്തിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗത്തില്‍  എംജിഎന്‍ആര്‍ഇജിഎസ്  ഓവര്‍സിയര്‍ അഭിഷേക്, പന്തളം ബ്ലോക്ക് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, ബ്ലോക്ക് അംഗം ജോണ്‍സണ്‍ ഉള്ളന്നൂര്‍, വാര്‍ഡ് അംഗങ്ങളായ മിനി സാം, പുഷ്പകുമാരി, ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കൃഷ്ണകുമാര്‍, വിഇഒ വിനയന്‍ എംജിഎന്‍ആര്‍ഇജിഎസ്  എ ഇ കരുണ, തൊഴിലുറപ്പ് തൊഴിലാളികള്‍, മേറ്റുമാര്‍, കുടുംബശ്രീ  അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
     (പിഎന്‍പി 921/23)
 

date