Skip to main content

കണ്ണംങ്കര-വലഞ്ചുഴി റോഡിന് 45 ലക്ഷം രൂപ അനുവദിച്ചു

     ആറന്മുള മണ്ഡലത്തിലെ പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കണ്ണംങ്കര വലംഞ്ചുഴി റോഡിന് 45 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഏറെ നാളുകളായി തകര്‍ന്ന് കിടന്നിരുന്ന റോഡാണിത്. റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മൂലം ജനങ്ങളുടെ നിരന്തരം ആവശ്യമായിരുന്നു ഈ റോഡിന്റെ പുനരുദ്ധാരണം. പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗമാണ് പ്രവൃത്തി നിര്‍വഹിക്കുന്നത്. നിലവിലുള്ള റോഡ് സര്‍ഫസ് ഇളക്കി, ഡബ്ല്യു.എം.എം. വിരിച്ച് 40 എം.എം സര്‍ഫസിംഗ് ചെയ്യുന്നതാണ്. ഇതു കൂടാതെ റോഡിന്റെ വശങ്ങള്‍ ഉയര്‍ത്തി സ്ലാബിടുകയും ചെയ്യും.           (പിഎന്‍പി 923/23)

date